മണ്ണാര്‍ക്കാട്ട് ഹോട്ടലില്‍ തീപിടുത്തം; രണ്ട് തൊഴിലാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെലിപ്പുഴ ഹില്‍വ്യു എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാല് നിലയിലുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. രണ്ട് ജോലിക്കാരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തീ പടരുന്നത് കണ്ട ഉടന്‍ ജീവനക്കാര്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ വിവരമറിയിക്കുകായായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകായായിരുന്നു.

ഒരാളെ ഏറെ നേരത്തെ ശ്രമഫലമായാണ് രണ്ടാം നിലയില്‍ നിന്നും താഴെയെത്തിച്ചത്.

അഞ്ചരമണിയോടെ തീ അണച്ച ശേഷം നടത്തിയ തിരിച്ചിലിലാണ് മൂന്നുപേരെ കണ്ടെത്തിയത് ഇവരെ ആശുപത്രിയിലെത്തിച്ചെങ്ങിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്. മരണപ്പെട്ടവര്‍ കോട്ടക്കല്‍ സ്വദേശികളാണെന്നാണ് സൂചന. ഇവരിലൊരാള്‍ സത്രീയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top