സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍;പൊതുപരിപാടിയില്‍200 പേര്‍ മാത്രം;ഹോട്ടലുകളും കടകളും രാത്രി 9 വരെ

Strict restrictions in the state

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടകളും ഹോട്ടലുകളും രാത്രി ഒന്‍പതിന് അടയ്ക്കണം. പൊതുപരിപാടികള്‍ രണ്ടുമണിക്കൂര്‍ മാത്രം. ഇരുന്ന് രഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു.

പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാവൂ. സല്‍ക്കാരങ്ങളില്‍ ഭക്ഷണം പായ്ക്കറ്റുകളില്‍ നല്‍കണം . പൊതുപരിപാടികളില്‍ സദ്യപാടില്ല. ചടങ്ങുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

 

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •