വീണ നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസും വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് വീണ നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടിലാണ് നോട്ടീസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വീണയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വോട്ട് അഭ്യര്‍ത്ഥന പോസ്റ്ററുകളും ഉപേക്ഷിപ്പെട്ട നിലിയില്‍ കണ്ടെത്തിയിരിക്കുന്നത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യുന്നതിനായി നല്‍കിയ നോട്ടീസാണ് ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

നന്തന്‍കോട്ടെ ആക്രിക്കടയില്‍ നിന്ന് ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് ആക്രിക്കടയില്‍ നിന്ന് കണ്ടെത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയര്‍ന്നിരുന്നുണ്ട്.കിലോയ്ക്ക് 10 രൂപ നിരക്കിലാണ് പോസ്റ്ററുകള്‍ വാങ്ങിയതെന്നും എന്നാല്‍ കൊണ്ടുവന്നവരെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞിരുന്നു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍കാവ്. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. എന്നാല്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് വിജയിച്ചത്. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവനേതാവായ വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Share news
error: Content is protected !!
Scroll to Top