Section

malabari-logo-mobile

കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര സമിതി

HIGHLIGHTS : The Central Committee said the second wave of Covid would end in July and the third wave was expected in six months

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

SUTRA(Susceptible Undetected Tested (positive) and Removed Approach) എന്ന മാതൃക സ്വീകരിച്ചാണ് സമിതി പഠനം നടത്തിയത്. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5 ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം 20000 മാകുമെന്നും സമിതി പ്രവചിക്കുന്നു.

sameeksha-malabarinews

മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് മൂന്നംഗ സമിതി രൂപവത്കരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!