കോവിഡ് അവലോകന യാഗം നാളെ; ഞായറാഴ്ചകളിലെ നിയന്ത്രണം തുടരണോയെന്ന് തീരുമാനമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം (Covid Review Meeting) തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം.

പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ.

കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ വില്ലേജ് താലൂക്ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ട്രഷറികളും പ്രവര്‍ത്തിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ളവര്‍ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

 

Share news
error: Content is protected !!
Scroll to Top