സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന് ബിവറേജസ് എം.ഡിയുടെ ശുപാര്‍ശ. ജവാന്‍ മദ്യത്തിന്റെ ഉല്പാദനം കൂട്ടണമെന്നും, പാലക്കാട് മലബാര്‍ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം.
നിലവില്‍ 7000 കെയ്‌സ് മദ്യമാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്. ഇത് 16000 കെയ്‌സാക്കി ഉല്പാദനം ഉയര്‍ത്തണമെനാണ് ശുപാര്‍ശ. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ഇനിയും ജവാന്‍ മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാര്‍ അനുകൂല നിലപാടെടുത്താല്‍ പുതിയ എക്‌സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




