അഗളി: ആള്‍ക്കൂട്ടമര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി മധുവിന്റെ സഹോദരി സരസു.
നിയമസഹായം നല്‍കുന്നചുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി.രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മമ്മൂട്ടിയുടൈ ഓഫീസില്‍നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്നും വിവരമുണ്ട്.
മധുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മറ്റുകാര്യങ്ങള്‍ ആദിവാസി സംഘനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.




