കണ്ണാടി: പാലക്കാട് കണ്ണാടിയില്‍ ക്വാറന്റെയ്ന്‍ ലംഘിച്ച് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനെതിരെയാണ് പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോവിഡ് ബാധിതനായ ശ്രീധരനും ഭാര്യയും സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം അഞ്ചിനാണ് ശ്രീധരന് കോവിഡ് പോസിറ്റീവായത്. കോവിഡ് രോഗബാധിതരും ക്വാറന്റെയ്നില്‍ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിര്‍ദേശമുണ്ടായിരുന്നു.
ശ്രീരന്‍ സമ്മേളനത്തില്‍ എത്തുന്നതില്‍ സിപിഎം അംഗങ്ങള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ മുഴുവന്‍ സമയവും സമ്മേളനത്തിന്റെ ഭാഗമായി എന്നാണ് വിവരം




