Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ കുറയാതെ കോവിഡ്;ഇന്ന് 3,089 പേര്‍ക്ക് രോഗബാധ

HIGHLIGHTS : ടി.പി.ആര്‍ 21.11 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 01 ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37 രോഗബാധിതരായി ചികിത്സയില...

ടി.പി.ആര്‍ 21.11 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37
രോഗബാധിതരായി ചികിത്സയില്‍ 31,463 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 79,916 പേര്‍

മലപ്പുറം :ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ബുധനാഴ്ച 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,089 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 2,935 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം ബുധനാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 4,27,662 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

sameeksha-malabarinews

രോഗികളുമായുള്ള സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന പ്രവണത തുടരുകയാണ്. ഇത്തരത്തില്‍ 2,994 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 37 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 56 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 79,916 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,463 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 846 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 362 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 362 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,861 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതീവ ജാഗ്രത അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബുധനാഴ്ച (2021 ഓഗസ്റ്റ് 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 22
ആലങ്കോട് 28
ആലിപ്പറമ്പ് 42
അമരമ്പലം 33
ആനക്കയം 30
അങ്ങാടിപ്പുറം 43
അരീക്കോട് 12
ആതവനാട് 24
ഊരകം 09
ചാലിയാര്‍ 03
ചീക്കോട് 16
ചേലേമ്പ്ര 17
ചെറിയമുണ്ടം 09
ചെറുകാവ് 17
ചോക്കാട് 22
ചുങ്കത്തറ 40
എടക്കര 34
എടപ്പറ്റ 45
എടപ്പാള്‍ 23
എടരിക്കോട് 14
എടവണ്ണ 29
എടയൂര്‍ 37
ഏലംകുളം 29
ഇരിമ്പിളിയം 59
കാലടി 11
കാളികാവ് 18
കല്‍പകഞ്ചേരി 16
കണ്ണമംഗലം 39
കരുളായി 10
കരുവാരക്കുണ്ട് 70
കാവനൂര്‍ 40
കീഴാറ്റൂര്‍ 13
കീഴുപറമ്പ് 26
കോഡൂര്‍ 45
കൊണ്ടോട്ടി 37
കൂട്ടിലങ്ങാടി 12
കോട്ടക്കല്‍ 39
കുറുവ 50
കുറ്റിപ്പുറം 75
കുഴിമണ്ണ 17
മക്കരപ്പറമ്പ് 40
മലപ്പുറം 73
മമ്പാട് 148
മംഗലം 12
മഞ്ചേരി 81
മങ്കട 35
മാറാക്കര 39
മാറഞ്ചേരി 26
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 15
മൂര്‍ക്കനാട് 62
മൂത്തേടം 46
മൊറയൂര്‍ 34
മുതുവല്ലൂര്‍ 11
നന്നമ്പ്ര 09
നന്നംമുക്ക് 18
നിലമ്പൂര്‍ 32
നിറമരുതൂര്‍ 10
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 21
പള്ളിക്കല്‍ 17
പാണ്ടിക്കാട് 43
പരപ്പനങ്ങാടി 11
പറപ്പൂര്‍ 13
പെരിന്തല്‍മണ്ണ 31
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 09
പെരുവള്ളൂര്‍ 14
പൊന്മള 02
പൊന്മുണ്ടം 06
പൊന്നാനി 25
പൂക്കോട്ടൂര്‍ 16
പോരൂര്‍ 10
പോത്തുകല്ല് 28
പുലാമന്തോള്‍ 60
പുളിക്കല്‍ 14
പുല്‍പ്പറ്റ 31
പുറത്തൂര്‍ 11
പുഴക്കാട്ടിരി 31
താനാളൂര്‍ 24
താനൂര്‍ 20
തലക്കാട് 54
തവനൂര്‍ 40
താഴേക്കോട് 30
തേഞ്ഞിപ്പലം 13
തെന്നല 08
തിരുനാവായ 67
തിരുവാലി 13
തൃക്കലങ്ങോട് 48
തൃപ്രങ്ങോട് 17
തുവ്വൂര്‍ 11
തിരൂര്‍ 43
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 20
വളാഞ്ചേരി 36
വളവന്നൂര്‍ 24
വള്ളിക്കുന്ന് 23
വട്ടംകുളം 18
വാഴക്കാട് 31
വാഴയൂര്‍ 15
വഴിക്കടവ് 60
വെളിയങ്കോട് 17
വേങ്ങര 45
വെട്ടത്തൂര്‍ 19
വെട്ടം 15
വണ്ടൂര്‍ 97

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!