Section

malabari-logo-mobile

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകം കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകം കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റ...

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകം കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ബുധനാഴ്ച ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

sameeksha-malabarinews

റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര്‍ ജയിച്ചു. (86%) ബി.ബി.എ. 5100 പേര്‍ എഴുതി. ജയിച്ചത് 4214 (83%). 15811 പേര്‍ എഴുതിയ ബി.എ. പരീക്ഷയില്‍ 12470 (79%) ജയിച്ചു. ബി.സി.എ. 1947 പേര്‍ എഴുതിയതില്‍ 1535 പേരാണ് (79%) ജയിച്ചത്.

വിദൂരവിഭാഗം ബി.എസ് സി. എഴുതിയ 1291 പേരില്‍ 437 (34%) പേരും ബി.കോമില്‍ 14592 പേരില്‍ 8140 (56%) പേരും ബി.ബി.എയില്‍ 1226-ല്‍ 697 (57%) വിജയിച്ചു.

അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറിയുടെ പരീക്ഷാഫലം ഓഗസ്റ്റ് 16-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

റഗുലര്‍ വിഭാഗം ബി.എസ്സി., വിദൂര വിഭാഗം ബി.എ. ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവയുടെ മാര്‍ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന അവസാന ജോലികള്‍ നടക്കുകയാണ്. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.

ഇത്തവണ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് എട്ടിനാണ് അവസാനിച്ചത്. കോവിഡ് പ്രതികൂല സാഹചര്യത്തിലും 40 ദിവസത്തിനകം നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാനായതിന് പിന്നില്‍ പ്രവര്‍ത്തിച്ച പരീക്ഷാഭവന്‍ ജീവനക്കാരെയും പരീക്ഷാ കണ്‍ട്രോളറെയും വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എന്‍.വി. അബ്ദുറഹ്‌മാന്‍, ഡോ. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹുസൈന്‍, അസി. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവനക്കാര്‍ക്ക് സിന്‍ഡിക്കേറ്റിന്റെ അഭിനന്ദനം

അവധിദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും പരീക്ഷാഫല പ്രഖ്യാപനത്തിനായി ജോലി ചെയ്ത ജീവനക്കാരെയും ഇതിന് നേതൃത്വം നല്‍കിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബുവിനെയും സിന്‍ഡിക്കേറ്റ് യോഗം പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് നിയന്ത്രണം മൂലം ഓഫീസുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലും ലോക് ഡൗണ്‍ കാലത്ത് അവശ്യ സേവനവിഭാഗമായും പ്രവര്‍ത്തിച്ചാണ് പരീക്ഷാഭവന്‍ ഫലപ്രഖ്യാപനം വേഗത്തിലാക്കിയത്. സമയം നോക്കാതെ ജോലി ചെയ്തവരെ കണ്ടെത്തി അഭിനന്ദനപത്രം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍ എന്നിവര്‍ അറിയിച്ചു. പി.ആര്‍.

ബിരുദ പ്രവേശനം – ഗ്രേസ്മാര്‍ക്ക് വെയ്‌റ്റേജ് രേഖപ്പെടുത്താം

2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തിന് സ്‌കൗട്ട്, ഗൈഡ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്ററി തലത്തില്‍ രാജ്യപുരസ്‌കാര്‍, നന്മമുദ്ര സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്ക് 15 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല ഉത്തരവായിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് പ്രസ്തുത വെയ്‌റ്റേജ് രേഖപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി എഡിറ്റിംഗ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. (https://admission.uoc.ac.in)

ആഗസ്ത് 18-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റിലെ തീരുമാനങ്ങള്‍

സ്‌കൗട്ട്, ഗൈഡ്സ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് ഇത്തവണ ബിരുദപ്രവേശനത്തിന് 15 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാലിക്കറ്റിലും നടപ്പാക്കും.

പുതിയ പി.ജി. ഇന്റഗ്രേറ്റഡ് കോഴ്സുകളായ എം.എസ്സി. ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ. ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവ ഈ അധ്യയനവര്‍ഷം തുടങ്ങും.

തൃശ്ശൂര്‍, വയനാട്, പേരാമ്പ്ര, പാലക്കാട് എന്നിവിടങ്ങളിലെ സി.സി.എസ്.ഐടികളില്‍ ബി.എസ്സി. ഐ.ടി. കോഴ്സ് തുടങ്ങും.

പ്രത്യേക സപ്ലിമെന്ററി പരീക്ഷക്ക് കാത്തിരിക്കാതെ, 2009-ന് ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുന്ന മുറയ്ക്ക് എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.

ലക്ഷദ്വീപിലെ കവറത്തിയിലുള്ള സര്‍വകലാശാലാ ബി.എഡ്. കേന്ദ്രം സ്ഥലം മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ച് സിന്‍ഡിക്കേറ്റ് സമിതി സ്ഥലം സന്ദര്‍ശിക്കും.

പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി

സദ്ഭാവനാദിനം ആചരിച്ചു

മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെനറ്റ് അംഗം വിനോദ് എന്‍. നീക്കാംപുറത്ത്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ ജ്യോതികുമാര്‍, ആസൂത്രണ വിഭാഗം ഡെപ്യൂട്ടി രജിസട്രാര്‍ കെ. ബിജു ജോര്‍ജ്ജ്, പര്‍ച്ചേസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ബി. സുരേഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ : സദ്ഭാവനാദിനത്തില്‍ സര്‍വകലാശാല ജീവനക്കാര്‍ക്ക് പ്രൊ-വൈസ് ചാനന്‍സിലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. പി.ആര്‍. 701/2021

പരീക്ഷ

2017 സിലബസ്, 2017 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2 വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018, 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. എം.ബി.എ., എം.കോം., എം.ടി.എ., ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 6-നും എം.എസ് സി., എം.എല്‍.ഐ.എസ് സി. പരീക്ഷകള്‍ സപ്തംബര്‍ 16-നും തുടങ്ങും.     പി.ആര്‍. 701/2021

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെയും എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി,  എം.എ. എക്കണോമിക്‌സ്, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം സപ്തംബര്‍ 6, 7 തീയതികള്‍ വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, മലയാളം,  ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 7 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 702/2021

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 703/2021

ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവരില്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് എസ്.ഡി.ഇ. വൈബ്‌സൈറ്റില്‍ നിന്നും ഒക്‌ടോബര്‍ 5-നുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (www.sdeuoc.ac.in  Ph : 0494 2407356)

ട്യൂഷന്‍ ഫീ

2019 പ്രവേശനം എസ്.ഡി.ഇ. 3,4, സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴ കൂടാതെ സപ്തംബര്‍ 10 വരേയും 100 രൂപ പിഴയോടെ 15 വരെയും അടയ്ക്കാം. (www.sdeuoc.ac.in>Notification  Ph : 0494 2407356, 7494)

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകം കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ബുധനാഴ്ച ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര്‍ ജയിച്ചു. (86%) ബി.ബി.എ. 5100 പേര്‍ എഴുതി. ജയിച്ചത് 4214 (83%). 15811 പേര്‍ എഴുതിയ ബി.എ. പരീക്ഷയില്‍ 12470 (79%) ജയിച്ചു. ബി.സി.എ. 1947 പേര്‍ എഴുതിയതില്‍ 1535 പേരാണ് (79%) ജയിച്ചത്.

വിദൂരവിഭാഗം ബി.എസ് സി. എഴുതിയ 1291 പേരില്‍ 437 (34%) പേരും ബി.കോമില്‍ 14592 പേരില്‍ 8140 (56%) പേരും ബി.ബി.എയില്‍ 1226-ല്‍ 697 (57%) വിജയിച്ചു.

അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറിയുടെ പരീക്ഷാഫലം ഓഗസ്റ്റ് 16-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

റഗുലര്‍ വിഭാഗം ബി.എസ്സി., വിദൂര വിഭാഗം ബി.എ. ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവയുടെ മാര്‍ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന അവസാന ജോലികള്‍ നടക്കുകയാണ്. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.

ഇത്തവണ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് എട്ടിനാണ് അവസാനിച്ചത്. കോവിഡ് പ്രതികൂല സാഹചര്യത്തിലും 40 ദിവസത്തിനകം നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാനായതിന് പിന്നില്‍ പ്രവര്‍ത്തിച്ച പരീക്ഷാഭവന്‍ ജീവനക്കാരെയും പരീക്ഷാ കണ്‍ട്രോളറെയും വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എന്‍.വി. അബ്ദുറഹ്‌മാന്‍, ഡോ. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹുസൈന്‍, അസി. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവനക്കാര്‍ക്ക് സിന്‍ഡിക്കേറ്റിന്റെ അഭിനന്ദനം

അവധിദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും പരീക്ഷാഫല പ്രഖ്യാപനത്തിനായി ജോലി ചെയ്ത ജീവനക്കാരെയും ഇതിന് നേതൃത്വം നല്‍കിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബുവിനെയും സിന്‍ഡിക്കേറ്റ് യോഗം പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് നിയന്ത്രണം മൂലം ഓഫീസുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലും ലോക് ഡൗണ്‍ കാലത്ത് അവശ്യ സേവനവിഭാഗമായും പ്രവര്‍ത്തിച്ചാണ് പരീക്ഷാഭവന്‍ ഫലപ്രഖ്യാപനം വേഗത്തിലാക്കിയത്. സമയം നോക്കാതെ ജോലി ചെയ്തവരെ കണ്ടെത്തി അഭിനന്ദനപത്രം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍ എന്നിവര്‍ അറിയിച്ചു.

ബിരുദ പ്രവേശനം – ഗ്രേസ്മാര്‍ക്ക് വെയ്‌റ്റേജ് രേഖപ്പെടുത്താം

2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തിന് സ്‌കൗട്ട്, ഗൈഡ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്ററി തലത്തില്‍ രാജ്യപുരസ്‌കാര്‍, നന്മമുദ്ര സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്ക് 15 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല ഉത്തരവായിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് പ്രസ്തുത വെയ്‌റ്റേജ് രേഖപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി എഡിറ്റിംഗ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. (https://admission.uoc.ac.in)

ആഗസ്ത് 18-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റിലെ തീരുമാനങ്ങള്‍

സ്‌കൗട്ട്, ഗൈഡ്സ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് ഇത്തവണ ബിരുദപ്രവേശനത്തിന് 15 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാലിക്കറ്റിലും നടപ്പാക്കും.

പുതിയ പി.ജി. ഇന്റഗ്രേറ്റഡ് കോഴ്സുകളായ എം.എസ്സി. ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ. ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവ ഈ അധ്യയനവര്‍ഷം തുടങ്ങും.

തൃശ്ശൂര്‍, വയനാട്, പേരാമ്പ്ര, പാലക്കാട് എന്നിവിടങ്ങളിലെ സി.സി.എസ്.ഐടികളില്‍ ബി.എസ്സി. ഐ.ടി. കോഴ്സ് തുടങ്ങും.

പ്രത്യേക സപ്ലിമെന്ററി പരീക്ഷക്ക് കാത്തിരിക്കാതെ, 2009-ന് ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുന്ന മുറയ്ക്ക് എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.

ലക്ഷദ്വീപിലെ കവറത്തിയിലുള്ള സര്‍വകലാശാലാ ബി.എഡ്. കേന്ദ്രം സ്ഥലം മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ച് സിന്‍ഡിക്കേറ്റ് സമിതി സ്ഥലം സന്ദര്‍ശിക്കും.

പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി .

സദ്ഭാവനാദിനം ആചരിച്ചു

മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെനറ്റ് അംഗം വിനോദ് എന്‍. നീക്കാംപുറത്ത്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാര്‍ ജ്യോതികുമാര്‍, ആസൂത്രണ വിഭാഗം ഡെപ്യൂട്ടി രജിസട്രാര്‍ കെ. ബിജു ജോര്‍ജ്ജ്, പര്‍ച്ചേസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ബി. സുരേഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ : സദ്ഭാവനാദിനത്തില്‍ സര്‍വകലാശാല ജീവനക്കാര്‍ക്ക് പ്രൊ-വൈസ് ചാനന്‍സിലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

പരീക്ഷ

2017 സിലബസ്, 2017 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2 വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018, 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. എം.ബി.എ., എം.കോം., എം.ടി.എ., ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 6-നും എം.എസ് സി., എം.എല്‍.ഐ.എസ് സി. പരീക്ഷകള്‍ സപ്തംബര്‍ 16-നും തുടങ്ങും.

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെയും എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി,  എം.എ. എക്കണോമിക്‌സ്, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം സപ്തംബര്‍ 6, 7 തീയതികള്‍ വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, മലയാളം,  ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 7 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 702/2021

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 703/2021

ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവരില്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് എസ്.ഡി.ഇ. വൈബ്‌സൈറ്റില്‍ നിന്നും ഒക്‌ടോബര്‍ 5-നുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (www.sdeuoc.ac.in  Ph : 0494 2407356)  പി.ആര്‍. 704/2021

ട്യൂഷന്‍ ഫീ

2019 പ്രവേശനം എസ്.ഡി.ഇ. 3,4, സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴ കൂടാതെ സപ്തംബര്‍ 10 വരേയും 100 രൂപ പിഴയോടെ 15 വരെയും അടയ്ക്കാം. (www.sdeuoc.ac.in>Notification  Ph : 0494 2407356, 7494)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!