Section

malabari-logo-mobile

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് തിരൂരങ്ങാടിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും.

HIGHLIGHTS : Officials of the Department of Motor Vehicles in Tirurangadi also supported the Covid defense activities.

തിരൂരങ്ങാടി: കോവിഡ് ഇളവ് നല്‍കിയതോട് കൂടി പ്രധാന നഗരങ്ങളും ബസ്സുകളും, ബസ് സ്റ്റാന്റുകളും, ഓട്ടോകളും, ഓട്ടോ സ്റ്റാന്‍ഡുകള്‍, ടാക്‌സി സ്റ്റാന്‍ഡ്, ബസ് വെയിറ്റിംഗ് ഷെഡ് തുടങ്ങിയവ അണുവിമുക്തമാക്കി മാതൃകയാവുകയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

നിരത്തുകളില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെയും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയതോട് കൂടി യാത്രക്കാരും ആളുകളും കൂടിയത് കാരണം ബസ്റ്റാന്റുകളും സജീവമാകാന്‍ തുടങ്ങി.ഇത് മുന്നില്‍ കണ്ട് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍, കക്കാട്, ചേളാരി, യൂണിവേഴ്‌സിറ്റി, ചങ്കുവെട്ടി, വേങ്ങര, പരപ്പനങ്ങാടി ഭാഗങ്ങളിലെ ബസ്റ്റാന്റുകള്‍,ബസ് വെയിറ്റിംഗ് ഷെഡുകള്‍, ഓട്ടോ ടാക്‌സി പാര്‍ക്കിംഗ് ഇടവും,നിരത്തിലിറങ്ങിയ ബസ്സുകളും അണുമുക്തമാക്കി.വരും ദിവസങ്ങളില്‍ നിരത്തിലിറങ്ങാന്‍ തയ്യാറായ ബസ്സുകള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളില്‍ എത്തിയും
ബസ് ഓപ്‌റേറ്റേഴ്‌സ് ഓര്‍ഗനേ സേഷന്റയും ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഉദ്യോഗസ്ഥര്‍ അണുമുക്തമാക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് ഇതിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യം.

sameeksha-malabarinews

അണുമുക്തമാക്കുന്നതിന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കര്‍, എ എം വി ഐ മാരായ ടി പി സുരേഷ് ബാബു, കെ സന്തോഷ് കുമാര്‍, ഷാജില്‍ കെ രാജ്,
ബസ് ഓപ്‌റേറ്റേഴ്സ് ഓര്‍ഗനേ സേഷന്‍ ജില്ല സെക്രട്ടി
എം സി കുഞ്ഞിപ്പ, വി പി ശിവാങ്കരന്‍, അബ്ദു വടക്കന്‍, എംസി സഹീര്‍, സിറാജ് ചെമ്പന്‍
എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!