തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു.
കക്കാട് കരുമ്പിൽ കാട്ടിക്കുളങ്ങര അബ്ദുറഹ്മാൻ മകൻ റഫീഖ് (48) ആണ് മരിച്ചത്.

സൗദിയിലെ ജിസാനിൽ ഹൈപ്പർമാർക്കറ്റിൽ പർച്ചേഴ്സ് മാനേജറായിരുന്നു. ശ്വാസ സംബന്ധമായ അസുഖം കാരണം ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഭാര്യ: റഷീദ.മക്കൾ: റഷാദ്, റാഷിഖ്, റജീഅ, റൈഫ.
സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ റസാഖ്, ആസിഫ്, റുഖിയ (പരേതൻ) സുബൈദ, നബീസ.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •