കോഴിക്കോട്‌ നഗരത്തില്‍ കെട്ടിടം തകര്‍ന്നു വീണ്‌ ഒരാള്‍ മരിച്ചു

കോഴിക്കോട്‌ : കോഴിക്കോട്‌ കണ്ണഞ്ചേരിയില്‍ ഓടിട്ട ഇരുനിലകെട്ടിടം തകര്‍ന്നു വീണ്‌ ഒരാള്‍ മരിച്ചു. കണ്ണഞ്ചേരി നടുവീട്ടില്‍ രാമചന്ദ്രനാണ്‌(64) മരിച്ചത്‌. കെട്ടടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്‌ച രാത്രി 8.15 ഓടെയാണ്‌ അപകടം നടന്നത്‌. ഏതാണ്ട്‌ 25 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്‌. മരിച്ച രാമചന്ദ്രന്‍ നടത്തുന്ന ദീപ ഫാന്‍സി എന്ന കടയുടെ ഗോഡൗണ്‍ ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. തന്റെ കടയടച്ച ശേഷം രാമചന്ദന്‍ ഈ കെട്ടിടത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

കണ്ണഞ്ചേരി നടുവീട്ടില്‍ പരേതരായ വേലായുധന്റെയും സാവിത്രിയുടെയും മകനാണ്‌ മരിച്ച രാമചന്ദ്രന്‍. അവിവാഹിതനാണ്‌.

Share news
error: Content is protected !!
Scroll to Top