സഞ്ചാരികളെ കാത്ത് ചമ്രവട്ടം പുഴയോര സ്‌നേഹപാത

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടങ്ങളായി തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിനെ അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്നും പൂര്‍വാധികം ശക്തിയോടെ വിനോദ മേഖല തിരിച്ച് വരുന്ന സാഹചര്യം ഉടലെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തായി ഒരുക്കിയ പുഴയോര സ്‌നേഹപാത ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2.36 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ച ഒന്ന്, രണ്ട് ഘട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയായി. വി. അബ്ദുറഹിമാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഷോപ്പിംഗ് കിയോസ്‌കുകള്‍, അംഗപരിമിതര്‍ക്കായി പുഴയുടെ ഭാഗത്തേക്കിറങ്ങാനുള്ള റാമ്പ്, ആധുനിക രീതിയിലുള്ള ശുചിമുറികള്‍ എന്നിവയാണ് സ്നേഹപാതയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്‍, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ എന്നിവര്‍ പങ്കെടുത്തു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •