ബ്രിട്ടണില്‍ കോവിഡ് ബാധ ഉയരുന്നത് ആശങ്കയാവുന്നു. വെള്ളിയാഴ്ച ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച 111 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി.
വ്യാഴാഴ്ച 88,376 പേര്‍ക്കാണ് ബ്രിട്ടണില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




