ബെംഗളൂരൂവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ബെംഗളൂരു: കൊവിഡ് രോഗിളുടെ എണ്ണം അനിയന്ത്രിതമായതോടെ ബെംഗളൂരൂവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. രാജ്യത്ത് വേഗത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനമായി കര്‍ണാടക

ബെംഗളൂരു: കൊവിഡ് രോഗിളുടെ എണ്ണം അനിയന്ത്രിതമായതോടെ ബെംഗളൂരൂവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. രാജ്യത്ത് വേഗത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനമായി കര്‍ണാടക മാറിയിരിക്കുകയാണ്. നിലവില്‍ ഉത്തര്‍പ്രദേശിനെ മറികടന്ന് കര്‍ണാടക അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഇതുവരെ കര്‍ണാടകയില്‍ 36,216 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ദിവസം മാത്രം അറുപത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 613 ആയി.

ജൂലൈ 14 മുതല്‍ 22 വരെ ഒരാഴ്ചത്തേക്കാണ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.