Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; അടിയന്തിര യോഗം വിളിച്ച് എംഎല്‍എ

HIGHLIGHTS : Covid spreads in Parappanangadi; MLA called an emergency meeting

പരപ്പനങ്ങാടി: നഗരസഭ പരിധിയില്‍ കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയുക്ത എംഎല്‍എ കെ. പി. എ മജീദിന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളിലെ പ്രധാന റോഡുകള്‍ അടക്കുന്നതിനും തീര ദേശ മേഖലകളില്‍ അടക്കം കോവിഡ് പരിശോധന, വാക്‌സിനേഷന്‍ എന്നിവ
ഊര്‍ജ്ജിതമാക്കുന്നതിനും അടിയന്തിര സാഹചര്യത്തില്‍ കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കുന്നതിന് സി. എച്ഛ്. സി യില്‍ സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ പ്രതിരോധ സാധന സാമഗ്രികള്‍ വാങ്ങുന്നതിനും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാനുള്ള ഡോക്ടര്‍മാരുടെ സേവനം, സന്നദ്ധ സങ്കടനകളുമായി സഹകരിച്ചു കൊണ്ട് വാഹനം, മരുന്ന് തുടങ്ങി മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു.നഗരസഭയില്‍ നേരത്തെ വാര്‍ റൂം സജീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിലവിലെ സ്ഥിതി ഗതികള്‍ വിശദീകരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. വി മുസ്തഫ, പി. പി ശാഹുല്‍ ഹമീദ്, സി. നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ടി. കാര്‍ത്തികേയന്‍, എന്‍. എം. ഷമേജ്, അസീസ് കൂളത്ത്, മഞ്ജുഷ പ്രലോഷ്, കെ. സി. നാസര്‍,നോഡല്‍ ഓഫീസര്‍ പി. നന്ദകുമാര്‍, പോലീസ് സബ്. ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, തിരൂര്‍ താലൂക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ വിനോദ്, മെഡിക്കല്‍ ഓഫിസര്‍മാരായ സുജാത,രമ്യ, ഡോക്ടര്‍. ശ്രീകുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹസ്സന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹുസൈന്‍, ബൈജു, സുധീഷ്, ഷമീര്‍ പി. പി എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!