Section

malabari-logo-mobile

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

HIGHLIGHTS : Covid expansion: Two more panchayats in Malappuram district are in the containment zone

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

പരപ്പനങ്ങാടി – വാര്‍ഡ് 39                              നിലമ്പൂര്‍ – 11, 12 വാര്‍ഡുകള്‍
പൊന്നാനി – വാര്‍ഡ് 11
വളാഞ്ചേരി – വാര്‍ഡ് 17

sameeksha-malabarinews

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

പരപ്പനങ്ങാടി – സബ്‌സെന്ററിന് എതിര്‍വശം (38 നെടുവ)
തിരൂരങ്ങാടി – കാരിപ്പറമ്പ്                          കരുളായി – ലക്ഷംവീട്

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) രണ്ട് ഗ്രാമ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ചു. വണ്ടൂര്‍, പുലാമന്തോള്‍ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ ഗ്രാമ പഞ്ചായത്തുകളില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലാണ്. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള അഞ്ച് നഗരസഭ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍

വണ്ടൂര്‍
പുലാമന്തോള്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

നിലമ്പൂര്‍ – 11, 12 വാര്‍ഡുകള്‍
പരപ്പനങ്ങാടി – വാര്‍ഡ് 39
പൊന്നാനി – വാര്‍ഡ് 11
വളാഞ്ചേരി – വാര്‍ഡ് 17

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

എ.ആര്‍ നഗര്‍ – വാര്‍ഡ് 16
എടക്കര – വാര്‍ഡ് ആറ്
എടപ്പറ്റ – വാര്‍ഡ് മൂന്ന്
മക്കരപ്പറമ്പ് – വാര്‍ഡ് മൂന്ന്
മംഗലം വാര്‍ഡ് അഞ്ച്
മാറാക്കര – വാര്‍ഡ് 18
മൂത്തേടം വാര്‍ഡ് മൂന്ന്
ഒതുക്കുങ്ങല്‍ – ഒന്ന്, ഏഴ് വാര്‍ഡുകള്‍
പെരുമണ്ണ ക്ലാരി – വാര്‍ഡ് മൂന്ന്
പൂക്കോട്ടൂര്‍ – വാര്‍ഡ് 13
പോരൂര്‍ – വാര്‍ഡ് എട്ട്
പുഴക്കാട്ടിരി – വാര്‍ഡ് 16
തലക്കാട് – വാര്‍ഡ് 14
തെന്നല – വാര്‍ഡ് ഏഴ്
തിരുനാവായ – വാര്‍ഡ് രണ്ട്
തുവൂര്‍ – വാര്‍ഡ് 16
വള്ളിക്കുന്ന് – വാര്‍ഡ് 13
വാഴയൂര്‍ – വാര്‍ഡ് ആറ്
വേങ്ങര – വാര്‍ഡ് ഒന്ന്
വെട്ടം – വാര്‍ഡ് 14

കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

· കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും.
· പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് & അണ്‍ലോഡിംഗ്, അന്തര്‍ ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കു മാത്രമായിരിക്കും അനുമതി.
· ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി വൈകുന്നേരം ഏഴ് വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം.
· ബാങ്കുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉച്ചയ്ക്ക് രണ്ട് വരെ പ്രവര്‍ത്തിക്കാം. ബാങ്കിന് പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ബാങ്കിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
· അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് രണ്ട് മണിവരെ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുളള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം.

· നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പായി അതത് പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങളെ അറിയിക്കണം.

· മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

· പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍) കോവിഡ് പ്രാട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

· 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!