കുഞ്ഞാലിക്കുട്ടിയേയും മകനേയും ഇഡി വിളിപ്പിച്ചിട്ടുണ്ട്; കെ.ടി ജലീല്‍

കൊച്ചി:  ചന്ദ്രികയെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നും, പാണക്കാട് തങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമായി ലീഗ് നേതാക്കള്‍ മാറിയെന്നും കെടി ജലീല്‍. ഇഡി ഓഫീസില്‍ ഹാജരായി മടങ്ങവെയാണ് ജലീല്‍ മാധ്യമങ്ങളെ കണ്ടത്.

നാളെ കുഞ്ഞാലിക്കുട്ടിയെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഈ മാസം 7ന് കുഞ്ഞാലിക്കുട്ടിയുടെ മകനേയും ഇഡി ചോദ്യം ചെയ്യുമെന്നും ജലീല്‍ പറഞ്ഞു.

ചന്ദ്രികയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ തെളിവ് നല്‍കാനാണ് കെടി ജലീല്‍ ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് ഓഫീസില്‍ ഹാജരായത്

വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ഏആര്‍ നഗര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട ചില രേഖകളും കെടി ജലീല്‍ ഇഡിക്ക് മുമ്പാകെ നല്‍കിയെന്നാണ് സൂചന. ഈ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ബാങ്കിലെ മുന്‍ സക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണന്നും ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top