Section

malabari-logo-mobile

ബ്രിട്ടനില്‍ നിന്നെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനെ കൊച്ചിയില്‍ തിരിച്ചിറക്കി

HIGHLIGHTS : കൊച്ചി: കൊറോണ ബാധിച്ച് മൂന്നാറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ബ്രിട്ടണില്‍ നിന്നെത്തിയയാള്‍ ദുബായിലേക്ക് കടക്കാന്‍ശ്രമിച്ചു. വിദേശികളായ 19 പേരടങ്ങിയ...

കൊച്ചി: കൊറോണ ബാധിച്ച് മൂന്നാറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ബ്രിട്ടണില്‍ നിന്നെത്തിയയാള്‍ ദുബായിലേക്ക് കടക്കാന്‍ശ്രമിച്ചു. വിദേശികളായ 19 പേരടങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇയാള്‍. ഈ മാസം ഏഴിന് മൂന്നാറിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലിരിക്കെ അനുമതിയില്ലാതെ നെടുമ്പാശേരിയിലെ വിമാനത്താവളത്തില്‍ എത്തുകയും ദുബായിലേക്കുള്ള വിമാനത്തില്‍ കയറുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തരിച്ചിറക്കി. വിമാനത്തില്‍ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റുകയായിരുന്നു. സ്രവ പരിശോധനയില്‍ ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നും കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി. ഇവരെയെല്ലാം പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!