കോവിഡ് 19 ; മമ്മുട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെക്കും ; നാളെ മുതല്‍ തിയേറ്ററുകള്‍ അടച്ചിടും

കൊച്ചി:സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ സിനിമ തിയ്യേറ്ററുകളും അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മാര്‍ച്ച് 31 വരെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മുട്ടി നായകനായി എത്തുന്ന പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് വൈകീട്ടോടെ നിര്‍ത്തു. ഏകദേശം ഇരുപതോളം ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നുണ്ട്. ഇവയെല്ലാം തന്നെ വരു ദിവസങ്ങളില്‍ നിര്‍ത്തിവെച്ചേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കണമെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top