ചത്ത കോഴികളെ വിറ്റ കടയുടമക്കെതിരെ കോടതി നടപടിയും

തലക്കുളത്തൂര്‍: ചത്ത കോഴികളെ വിറ്റതിനെ തുടര്‍ന്ന് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും നടപടിയെടുത്ത സിപിആര്‍ ചിക്കന്‍ സ്റ്റാള്‍ ഉടമ കോടതി നടപടികൂടി നേരിടേണ്ടിവന്നേക്കും. നോട്ടീസ് നല്‍കിയിട്ടും കോഴിക്കട പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യ സുരക്ഷയുടെ ലൈസന്‍സ് ഇതുവരെ
ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്‌റ് കമീ ഷണറുടെ മുമ്പാകെ ഹാജരാ ക്കാനായിരുന്നു നോട്ടീസ്. അണ്ടിക്കോട് പ്രവര്‍ത്തിച്ച സിപിആര്‍ ചിക്കന്‍ കടയില്‍ വി ല്‍പ്പനയ്ക്ക് സൂക്ഷിച്ച 36 കിലോ ചത്ത കോഴികളെ കണ്ടെടുക്കു കയും പൊലീസ് കട അടച്ചുപൂ ട്ടുകയും പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെയാണ് കട ഇതുവരെ പ്രവര്‍ത്തിച്ചതെന്ന നിഗമനത്തി ലാണ് അധികൃതര്‍ കോടതിയെ സമീപിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top