Section

malabari-logo-mobile

ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; ഇന്ത്യ പോലൊരു രാജ്യത്ത് ഒന്നിലധികം രാഷ്ട്രപിതാവ് വേണം: രഞ്ജിത് സവര്‍ക്കര്‍

HIGHLIGHTS : I don’t think Gandhi is the father of nation. Country like India cannot have one father of the nationsays Ranjit Savarkar, grandson

ന്യൂഡല്‍ഹി: ഇന്ത്യ പോലെ ഒരു രാജ്യത്തിന് ഒന്നിലധികം രാഷ്ട്രിപിതാവ് വേണമെന്ന ആവശ്യവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു രഞ്ജിത് സവര്‍ക്കറുടെ പ്രതികരണം

രാജ്യത്തിനായി സേവനമനുഷ്ടിച്ച ആയിരക്കണക്കിന് മഹാന്‍മാരെ രാജ്യം മറന്നുപോയെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.

sameeksha-malabarinews

കഴിഞ്ഞ ദിവസം സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ് നാഥ് സിംഗിന്റെ പരാമര്‍ശം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!