Section

malabari-logo-mobile

ചന്ദ്രിക കള്ളപ്പണക്കേസ്: എം.കെ. മൂനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു

HIGHLIGHTS : ED questions mk muneer over chandrika blackmoney case

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ എം കെ മുനീര്‍ എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യംചെയ്യല്‍ നടന്നത്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് എം കെ മുനീറിനെ ചോദ്യംചെയ്തത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലില്‍ ഇപ്പോള്‍ ഇ ഡി എം കെ മുനീറിനെ ചോദ്യം ചെയ്തത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ കൊച്ചി ഓഫീസിലായിരുന്നു നടപടികള്‍.

sameeksha-malabarinews

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവില്‍ ഇപ്പോള്‍ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട ആളുകളെ മൊഴിയെടുക്കാന്‍ വിളിപ്പിക്കും എന്നുള്ളതാണ് ഇ ഡി യില്‍ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!