ബെംഗളൂരു: കര്‍ണാടകയില്‍ ശനിയാഴ്ച്ച വോട്ടെണ്ണല്‍. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് പൂര്‍ത്തിയായ കര്‍ണാടകയില്‍ 67.95 ശതമാനമാണ് പോളിങ്. പോളിങ് ശതമാനത്തിലെ ഇടിവ് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67.95 ശതമാനം മാത്രമാണ് പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4 % കുറവാണിത്. നഗര മേഖലകളില്‍ പോളിങ്ങ് കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ ജനം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കാളികളായി.
കര്‍ണാടകയില്‍ നടന്നത് വാശിയേറിയ പോരാട്ടമെന്ന് എക്സിറ്റ് പോള്‍ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പലയിടങ്ങളിലും സമയപരിധി കഴിഞ്ഞാണ് അവസാനിച്ചത്. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ച കഴിഞ്ഞാണ് സജീവമായത്. 58,282 പോളിങ് സ്റ്റേഷനുകളിലും തടസമില്ലാതെ പോളിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം.
സംഘര്‍ഷ സാധ്യതയുള്ള 1200 പോളിങ്ങ് ബൂത്തുകളില്‍ സായുധ സേന സുരക്ഷ ഒരുക്കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




