കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന ഡോക്ടര്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുക. കെ.ജി.എം.ഒ.എ നടത്തി വന്ന പ്രതിഷേധം ഇന്നത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഇന്നലെ ഐഎംഎ, കെ.ജി.എം.ഒ.എ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടന പ്രതിനിധികളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ ഇന്നത്തേക്ക് കൂടി പ്രതിഷേധം നീട്ടിയത്. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനും തീരുമാനിച്ചു.
ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക, CCTV ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പ്രതിഷേധ നടപടികള്‍ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യണമെന്ന് കെ ജി എം ഒ എ പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷും ജനറല്‍ സെക്രട്ടറി ഡോ. പി.കെ സുനിലും ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




