Section

malabari-logo-mobile

കൊവിഡ് മൂന്നാം ഘട്ടം കൂടുതല്‍ അപകടകരം: മന്ത്രി കെ കെ ശൈലജ

HIGHLIGHTS : കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആദ്യ രണ്ടു ഘട്ടങ്ങളെക്കാള്‍ കൂടുതല്‍ അപകടകരമായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മരണം ഒ...

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആദ്യ രണ്ടു ഘട്ടങ്ങളെക്കാള്‍ കൂടുതല്‍ അപകടകരമായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മരണം ഒഴിവാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.

ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്നും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്നും കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

sameeksha-malabarinews

നമ്മള്‍ കര്‍ശ നിയന്ത്രണം പാലിച്ചതുകൊണ്ടുമാത്രമാണ് മരണസംഖ്യ കുറക്കാനായത്. മറ്റ് അസുഖങ്ങള്‍ ഉള്ള മൂന്ന് പേര്‍മാത്രമാണ് ഇവിടെ മരിച്ചത്. ചെറിയ അശ്രദ്ധ കാണിച്ചാല്‍ രോഗം പര്‍ന്നു പിടിക്കും. രോഗികളുടെ എണ്ണ ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനാവില്ല. യു.കെയിലും അമേരിക്കയിലും അതാണ് സംഭവിച്ചത്. വീട്ടില്‍ നിന്ന് ശ്വാസം മുട്ടി പലരും മരിച്ചു. ആ ഒരു അവസ്ഥയിലേക്ക് കേരളം മാറരുത്. ചെന്നൈയും മുംബൈയും ആ രീതിയിലേക്ക് മാറുകയാണ്. കേരളത്തില്‍ അത് സംഭവിക്കരുത്. വൈറസിന് കക്ഷി രാഷ്ട്രീയമില്ലെന്നും ആര്‍ക്കും വരാമെന്നും മന്ത്രി പറഞ്ഞു.

പതിനേഴാം തിയതിക്ക് ശേഷം കാര്യമായ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. പൊതുഗതാഗതം സാഹചര്യങ്ങളുടെ ഗൗരവം നോക്കിയ ശേഷമ തീരുമാനിക്കുവെന്നും അന്തര്‍ സംസ്ഥാന ഗതാഗതം കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ് അവര്‍ കേരളത്തിലേക്ക് വരണം. പ്രതിരോധ വാക്‌സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചതായും ഐസിഎം ആറുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!