കോഴിക്കോട്ട് വര്‍ക്ക് ഷോപ്പിന് തീപിടിച്ചു:11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: കുന്നമംഗലത്ത് ചൂലാംവയലില്‍ വര്‍ക്ക് ഷോപ്പിന് തീപടിച്ച് 11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന വര്‍ക്ക് ഷോപ്പിന് തീപിടിച്ചത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. തുടര്‍ന്ന് കുന്ദമംഗലം അഗ്നിശമന സേനയെത്തിയെങ്കിലും തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 10 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. രണ്ടര മണിക്കൂര്‍ ശ്രമത്തിന് ശേഷമാണ് തീയണച്ചത്.

തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. രണ്ടുകാറുകള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു. ബാക്കി കാറുകളെല്ലാം അപ്പോഴേക്കും കത്തി നശിച്ചിരുന്നു. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളെല്ലാം പൂര്‍ണമായു കത്തിനശിച്ചു.

സംഭത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top