ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ റിപ്പയറിംഗ് കടകള്‍ തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം: ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സി റിപ്പയറിംഗ് കടകള്‍, ബുക്ക് ഷോപ്പുകള്‍, റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യാനായി പോകുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സി റിപ്പയറിംഗ് കടകള്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബുക്ക് ഷോപ്പുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

റബര്‍ തോട്ടങ്ങളില്‍ മരങ്ങളുടെ റെയിന്‍ ഗാര്‍ഡ് ചെയ്യാനായി പോകുന്ന തൊഴിലാളികള്‍ക്ക് യാത്രാനുമതിയും നല്‍കി. തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രവര്‍ത്തിക്കുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top