രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. രണ്ടാഴ്ചത്തേക്കുകൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് തീരുമാനം. ഇന്ന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കേന്ദ്രം പുതിയ ഉത്തരവ് ഇറക്കും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നു തന്നെ ഉണ്ടാകണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടത്.

ലോക്ക് ഡൗണില്‍ മേഖലകള്‍ തിരിച്ച് ഘട്ടം ഘട്ടമായി ഇളവ് നല്‍കണമെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക് ഡൗവണ്‍ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവസരം നല്‍കരുതെന്നും എല്ലാം കേന്ദ്രം ചെയ്യണമെന്നും റോഡ് റെയില്‍ വ്യോമ ഗതാഗതങ്ങള്‍ ആരംഭിച്ചാല്‍ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും കെജ്രിവാള്‍ ശക്തമായി ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ തുടരണമെന്ന് ഇരുവപത് സംസ്ഥാനങ്ങളാണ് യോഗത്തില്‍ ശകതമായ ആവശ്യം ഉന്നയിച്ചത്.

കൊവിഡ് വ്യാപനത്തെ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top