Section

malabari-logo-mobile

കോവിഡ് ബാധിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

HIGHLIGHTS : തിരുവനന്തപുരം: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കാസര...

തിരുവനന്തപുരം:  കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം.  തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്  എറണാകുളം
എന്നീ ജില്ലകളാണ് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്
രാജ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും ലോക്ക് ഡൗണ്‍ ചെയ്യണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം

ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.അവശ്യസര്‍വ്വീസുകള്‍ എന്തല്ലാമാണെന്ന് സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാം
രാജ്യത്തെ 75 ജില്ലകളിലാണ് ഇത് നടപ്പിലാക്കുന്നത്.

sameeksha-malabarinews

ആശങ്കപ്പെടേണ്ടതില്ലെന്നും ക്ഷാമമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മറിച്ച് കര്‍ശനടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി.

ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ വ്യക്തമാക്കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!