Section

malabari-logo-mobile

കോവിഡ് 19 പ്രതിരോധത്തില്‍ പങ്കുചേരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം

HIGHLIGHTS : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാന്‍ പിഴവറ്റ രീതിയിലുള്ള പ്രതിരോധ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാന്‍ പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍, വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ വോളണ്ടിയര്‍ ഫോം പൂരിപ്പിക്കണം. ഫോം പൂരിപ്പിക്കുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെടണം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!