Section

malabari-logo-mobile

28 പേര്‍ക്കുകൂടി കോവിഡ്; കേരളം അടയ്ക്കുന്നു

HIGHLIGHTS : തിരുവനന്തപുരം: കേരളത്തില്‍ 28 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍...

തിരുവനന്തപുരം: കേരളത്തില്‍ 28 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂരില്‍ അഞ്ചുപേര്‍ക്കും, പത്തനംതിട്ടയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകിരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 95 പേര്‍ക്കാണ് ഇതുവരെ കോറോണ വൈറസ് ബാധിച്ചത്. ഇതില്‍ നാലുപേര്‍ രോഗമുക്തി നേടി.

sameeksha-malabarinews

നിരീക്ഷണത്തില്‍ ഉള്ളവര്‍ പുറത്തിറങ്ങിയാല്‍ അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിക്കണം. ബാങ്കുകള്‍ രണ്ടുമണിവരെ മാത്രമെ പ്രവര്‍ത്തികു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയക്കും. പൊതുഗാതാഗതം ഉണ്ടായിരിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍ നിയന്ത്രങ്ങളോടെ തുറക്കും. പെട്രോള്‍, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും, മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ രാവിലെ ഏഴുമണി മുതല്‍ അഞ്ചുമണി വരെ മാത്രം തുറക്കു. ഓട്ടോ ,ടാക്‌സികള്‍ക്ക് ക്രമീകരണം വരുത്തും. അഥിതി തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കും.

രോഗം ബാധിച്ച 25 പേരും വിദേശത്തുനിന്ന് എത്തിയവര്‍. കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!