രാജ്യത്ത് പാചകവാതക വില കൂട്ടി; സിലിണ്ടറിന് 50 രൂപ വര്‍ധിക്കും

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു. 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഉജ്ജ്വല യോജന പദ്ധതിയിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വിലവര്‍ധന ബാധകമാകും. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി.

സാധാരണ ഉപഭോക്താക്കള്‍ ഇനിമുതല്‍ ഈ വില നല്‍കണം. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിലവില്‍ 500 രൂപയായിരുന്നുവെങ്കില്‍ ഇനിമുതല്‍ 553 രൂപ നല്‍കണം. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top