
സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കം
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. 200 ഓളം കുട്ടികളാണ് ക്യാമ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏപ്രിൽ, മെയ് മാസങ്ങളിലായി രണ്ടു ബാച്ചുകളായിട്ടാണ് ക്യാമ്പ്. വിദഗ്ധ പരിശീലകരാണ് നേതൃത്വം നൽകുന്നത്. വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതോടൊപ്പം കായികരംഗത്തെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കായികരംഗത്ത് താല്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കായികരംഗത്തെ പുതിയ അറിവുകളും അനുഭവങ്ങളും നേടാൻ സാധിക്കുമെന്ന് പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ – ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ – ഖോ, കബഡി, ജൂഡോ, തയ്ക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്കേറ്റിംഗ്. റോളർ സ്കേറ്റിംഗിന് 1,200/- രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0494 2407501, 9446781753. ഇ – മെയിൽ ഐ.ഡി. : dphyedu@uoc.ac.in .
പരീക്ഷ റദ്ദാക്കി
അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ അഞ്ചിന് നടത്തിയ രണ്ടാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) SOC2MN103 – Fundamentals of Social Psychology – Minor 3 (QP code D 122957) പേപ്പർ ഏപ്രിൽ 2025 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രിൽ 16-ന് നടക്കും. സമയം രാവിലെ 10 മണി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി നവംബർ 2024 റഗുലർ പരീക്ഷയുടെയും ഏഴാം സെമസ്റ്റർ (CBCSS – 2020, 2021 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. – സോഷ്യോളജി, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ എട്ട് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) വിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ( 2015 പ്രവേശനം ) ഫുൾടൈം എം.ബി.എ. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ( 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




