Section

malabari-logo-mobile

വേറിട്ട രുചികളില്‍ ഭക്ഷ്യ മേളയൊരുക്കി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : പരപ്പനങ്ങാടി : ബി ഇ എം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസനത്തിനായി രൂപം നല്‍കിയ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ ഭക്ഷ്യ മേളയും പാചക മത്സരവു...

പരപ്പനങ്ങാടി : ബി ഇ എം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസനത്തിനായി രൂപം നല്‍കിയ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ ഭക്ഷ്യ മേളയും പാചക മത്സരവും നടത്തി.

വീടുകളില്‍ നിന്ന് വേറിട്ട രുചികളില്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഇനം കേക്കുകള്‍, പുഡിംഗുകള്‍, പായസം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടത്തിയത്.

sameeksha-malabarinews

മേളയുടെ ഉല്‍ഘാടനം ലോക്കല്‍ മാനേജര്‍ ജോര്‍ജ് കെ തോമസിന്റെ സാന്നിദ്ധ്യത്തില്‍ പരപ്പനങ്ങാടി സി എസ് ഐ ചര്‍ച്ച് വികാരി ഡി എല്‍ ഡെന്നി അച്ചന്‍ നിര്‍വ്വഹിച്ചു. വിഷന്‍ 2020 കണ്‍വീനര്‍ പി ഒ സലാം അധ്യക്ഷനായ ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് അരവിന്ദന്‍, പ്രിന്‍സിപ്പല്‍ ലിസി വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ് റെനറ്റ് എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് ഖാന്‍ സ്വാഗതവും കണ്‍വീനര്‍ പ്രിയ വര്‍ഗീസ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!