അനസ്‌തേഷ്യോളജിസ്റ്റ് കരാർ നിയമനം
ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്‌തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 1,00000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0495-2355900.
ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റ് കരാർ നിയമനം
ഗവ: മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 50,000 രൂപ .
യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0495-2355900
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



