വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്ട് വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ കസ്റ്റഡിയില്‍. നേരത്തെ ഈ സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു.

കോഴിക്കോട് വട്ടക്കിണര്‍ ബേപ്പൂര്‍ റോഡില്‍ നടുവട്ടത്താണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. പുതിയ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച ശേഷം പഴയ ഉപയോഗശൂന്യമായ പോസ്റ്റുകള്‍ മാറ്റുകയായിരുന്നു. ഇതിനടെ പഴയപോസ്റ്റ് റോഡിലേക്ക് മറിഞ്ഞു. ഈ സമയത്ത് സുഹൃത്തിനോടൊപ്പം വീട്ടിലെക്ക് പോകുകയായിരുന്ന ബേപ്പൂര്‍ സ്വദേശി അര്‍ജ്ജുന്റെ തലയുടെ മുകളിലേക്കാണ് പോസ്റ്റ് മറിഞ്ഞു.

കെഎസ്ഇബിയുടെ അറിവോടെയല്ല പോസ്റ്റ് നീക്കം ചെയ്തതെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ഇതു സംബന്ധിച്ച് കെഎസ്ഇബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മരിച്ച അര്‍ജ്ജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top