Section

malabari-logo-mobile

ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ധനം; 29 പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

HIGHLIGHTS : കോഴിക്കോട് : ഫ്‌ളക്‌സ് കീറി എന്ന് ആക്ഷേപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്ഡിപിഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയും തോട്ടില്‍ മുക്കി...

കോഴിക്കോട് : ഫ്‌ളക്‌സ് കീറി എന്ന് ആക്ഷേപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്ഡിപിഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയും തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ബാലുശ്ശേരി കോട്ടൂര്‍ തൃക്കറ്റശ്ശേരി സ്വദേശി വാഴേന്റെ വളപ്പില്‍ ജിഷ്ണുരാജി(24)നെയാണ് ആക്രമിച്ചത്. മണിക്കൂറുകളോളം മര്‍ദ്ധനമേറ്റ് അവശനിലയിലായ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

sameeksha-malabarinews

ബുധനാഴ്ച രാത്രിയാണ് സംഭവം എസ്ഡിപിഐയുടെ ഫഌക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചാണ് ജിഷ്ണുവിനെ 30ഓളം വരുന്ന സംഘം പിടികൂടിയത്. തുടര്‍ന്ന ഇയാളെ മര്‍ദ്ധിച്ച ശേഷം ഭീഷണിപ്പെടുത്തി വാള്‍ കയ്യില്‍ പിടിപ്പിച്ച് കുറ്റസമ്മതിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുയും സോഷ്യല്‍മീഡിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ജിഷ്ണു പറയുന്നു. അര്‍ദ്ധരാത്രിയില്‍ വിവരമറിഞ്ഞെത്തിയ പോലീസാണ് ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്.

ഒമ്പതുപേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!