മൃഗസംരക്ഷണവകുപ്പില്‍ കരാര്‍ നിയമനം
മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധതസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റര്‍, വീഡിയോ ഗ്രാഫര്‍, ഡിസൈനര്‍, ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവര്‍ നവംബര്‍ 24, 25 തീയതികളില്‍ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഡിസൈനര്‍, ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ 25 ന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടത്. കൂടുതല്‍ അറിയാന്‍ ptotvm.ahd@kerala.gov.in. എന്ന ഇ- മെയിലിലോ 0471-2732918എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.



