കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Continued protection will be ensured for children: Minister Veena George

cite

തിരുവനന്തപുരം: കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും.

കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!