മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് പ്രതിയായ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. ജോര്‍ജിന് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ക്രൈംബ്രാഞ്ച്
വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്.  വെള്ളിയാഴ്ചയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കുക.

സ്വപ്ന സുരേഷും, പി സി ജോര്‍ജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് എന്നാണ് കെ ടി ജലീല്‍ നല്‍കിയ പരാതിയിലുള്ളത്. കേസില്‍ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. ആരോപണ വിധേയരായവരുടെ ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

 

Share news
error: Content is protected !!
Scroll to Top