കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് മൈസൂരുവിനടുത്ത് അപകടത്തില്‍പ്പെട്ടു, ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

മൈസൂരു: സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തില്‍പ്പെട്ടു. കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നഞ്ചന്‍കോടിന് സമീപമാണ് അപകടം ഉണ്ടായത്.

ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 5 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top