Section

malabari-logo-mobile

ഉഭയസമ്മത വിവാഹമോചനം: ഒരാള്‍ പിന്മാറിയാല്‍ അനുവദിക്കാനാകില്ല ഹൈക്കോടതി

HIGHLIGHTS : Consensual Divorce: HC Can't Grant If One Abstains

പരസ്പരസമ്മതപ്രകാരം ഹര്‍ജി നല്‍കിയശേഷം, കേസില്‍ തീര്‍പ്പുണ്ടാകും മുമ്പേ കക്ഷികളിലൊരാള്‍ സമ്മതം പിന്‍വലിച്ചാല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പിന്മാറിയതിനാല്‍ വിവാഹമോചനം അനുവദിക്കാത്തതിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ആലപ്പുഴസ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും തിരുവനന്തപുരം കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, വിവാഹമോചനമെന്നയാവശ്യത്തില്‍നിന്ന് പിന്‍വാങ്ങുന്നതായികാട്ടി യുവതി 2021 ഏപ്രില്‍ 12-ന് കോടതിയില്‍ അപേക്ഷ നല്‍കി. മകന്റെ ഭാവികൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

വിവാഹമോചന ഹര്‍ജി കുടുംബകോടതി തള്ളിയതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!