പാചക-വാതക-ഇന്ധന വില വര്‍ദ്ധനവിനെതിരെ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങള്‍ ഉന്തി പ്രതിഷേധിച്ചു

മലപ്പുറം: പാചക-വാതക-ഇന്ധന വില വര്‍ദ്ധനവിനെതിരെ ‘വിലക്കയറ്റ മുക്ത ഇന്ത്യ’ എന്ന മുദ്രവാക്യമുയര്‍ത്തി എ.ഐ.സി.സി രാജ്യ വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രക്ഷോഭ പരമ്പരകളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഇരു ചക്ര വാഹനങ്ങള്‍ ഉന്തി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

മലപ്പുറം കളക്ടറേറ്റിലേക്ക് ഡി.സി.സി സംഘടിപ്പിച്ച മാര്‍ച്ച് എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത്,ഇ.മുഹമ്മദ് കുഞ്ഞി,ഹൈദ്രോസ് മാസ്റ്റര്‍ ,സക്കീര്‍ പുല്ലാര,അജീഷ് എടാലത്ത്,ശശീന്ദ്രന്‍ മങ്കട,യാസര്‍ പൊട്ടച്ചോല,പി ഷഹര്‍ബാന്‍,ഷാജി പച്ചേരി,എം.കെ മുഹ്സിന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top