Section

malabari-logo-mobile

നോമ്പുതുറ സ്‌പെഷ്യല്‍:ബ്രഡ് ബോള്‍

HIGHLIGHTS : Bread ball

ബ്രഡ് ബോള്‍

തയ്യാറാക്കിയത്:ഷെരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകൾ:-

ബ്രഡ് – 8 സ്ലൈഡ്

കോഴിമുട്ട പുഴുങ്ങിയത് -3

വലിയ ഉള്ളി – 2

ഇഞ്ചി – ഒരിഞ്ച് കഷണം

വെളുത്തുള്ളി -4 അല്ലി

പച്ചമുളക് – 3 എണ്ണം

മല്ലി ഇല – കുറച്ച്

കറിവേപ്പില – 1 ഇതള്‍

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

മുളകുപൊടി -അര ടീസ്പൂണ്‍

റൊട്ടിപ്പൊടി – ഒരു കപ്പ്

കോഴിമുട്ടയുടെ വെള്ള – 3 എണ്ണത്തിന്റെത്

എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം:-

കോഴിമുട്ട പുഴുങ്ങി മാറ്റിവെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക, അതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും, വട്ടത്തില്‍ മുറിച്ച് പച്ചമുളക്, ചെറുതായി മുറിച്ച കറിവേപ്പില, മല്ലിയില, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ചെറുതീയില്‍ കുറച്ചുനേരം മൂടിവെച്ച് വെച്ച് വേവിക്കുക.

ചൂടാറിയതിനുശേഷം ശേഷം നേരത്തെ പുഴുങ്ങി വെച്ച മുട്ട ചെറുതായി മുറിച്ച് ഇതില്‍ ചേര്‍ക്കുക. ഈ കൂട്ട് നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കി ഉരുട്ടി വയ്ക്കുക.

ബ്രെഡ് സ്ലൈഡുകള്‍ അരികുകള്‍ കളഞ്ഞത് ഓരോന്നായി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് അതിനു നടുവിലായി നേരത്തെ ഉരുട്ടി വെച്ച കൂട്ടുവെച്ച് ഉരുട്ടി മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തെടുക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!