മലപ്പുറം വറ്റല്ലൂരിലെ കുറുവ വില്ലേജ് ഓഫീസിനു സമീപത്തെ
മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് പള്ളി പെയിന്റടിച്ച് മത സൗഹാര്‍ദ്ദത്തിന്റെ മാതൃകയായി സൂര്യനാരായണന്‍.
പള്ളിയുടെ അയല്‍വാസിയായ സൂര്യനാരായണന്‍ 45000 രൂപ ചിലവിട്ടാണ് പള്ളി പെയിന്റടിച്ചത്. റംസാന്‍ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുല്‍ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
മുസ്ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റംസാനെ വരവേല്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ഈ നിസ്‌കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ട സൂര്യനാരായണന്‍ തന്റെ കര്‍ത്തവ്യമായി കണ്ട് സ്വയം മുന്നോട്ടു വന്ന് ജോലി ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് സൂര്യനാരായണന്റെയും പള്ളിയുടെയും ആ നാടിന്റെയും മതസൗഹാര്‍ദ്ദം.




