പരപ്പനങ്ങാടി:പരപ്പനങ്ങാടി , അരിയല്ലൂര്‍, വള്ളിക്കുന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നവകേരളസദസ്സിനെതിരെ പ്രതിഷേധിച്ച കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും സിപിഎമ്മും ചേര്‍ന്ന് മര്‍ദ്ധിച്ചന്നെ് ആരോപിച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വിപി ഖാദര്‍ അധ്യക്ഷതവഹിച്ചു. ഉണ്ണിമൊയ്തു (വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് )സ്വാഗതം പറഞ്ഞു.
കോശി (അരിയല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ),വീരേന്ദ്രകുമാര്‍ (വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ്) , ഇ ദാസന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് നഫീസു ,കെഎം ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി എ ലത്തീഫ് ,ഷാജി തോട്ടത്തില്‍ ,ടി.വി സുചിത്രന്‍ ,കെ അബ്ദുല്‍ഗഫൂര്‍ ,സിപി മുജീബ് ,അനിത ദാസ് ,പിവി മുസ്തഫ ,കെപി സാക്കിര്‍,യുവി സുരേന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




