കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.

ഇടതു മുന്നണിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന വി എസിനെ 1996 ല്‍ പാര്‍ട്ടി കോട്ടയായ മാരാരിക്കുളത്ത് പരാജയപ്പെടുത്തിയത് പാര്‍ട്ടിയില്‍ വിഭാഗീയത തലപൊക്കുന്നതിനു കാരണമായി. 1965 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വി എസിനെ പരാജയപ്പെടുത്തിയത്. 1987 ലും 91 ലും അരൂരില്‍ കെ ആര്‍ ഗൗരിയമ്മയോടു ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു.

മൂന്നാം അങ്കത്തിനാണ് ജന്മദേശം ഉള്‍ക്കൊള്ളുന്ന മാരാരിക്കുളത്ത് മത്സരിക്കാന്‍ എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് പ്രഫ. എ വി താമരാക്ഷന്‍ ജയിച്ചതൊഴിച്ചാല്‍ മാരാരിക്കുളം മണ്ഡലം ഇടതിനൊപ്പമായിരുന്നു. സെന്റ് ജോസഫ്സ് വനിതാ കോളജില്‍ ചരിത്ര പ്രഫസറായി വിരമിച്ച വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top