
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈവേ യാത്രക്കാര്‍ക്കായി ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 3,000 രൂപയാണ് ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില. 2025 ഓഗസ്റ്റ് 15 മുതല്‍ പാസ് പ്രാബല്യത്തില്‍ വരും. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കായാണ് പാസ് അവതരിപ്പിച്ചത്.3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
3,000 രൂപ വിലയുള്ള പാസിന് ആക്ടിവേഷന്‍ തീയതി മുതല്‍ 1 വര്‍ഷം അല്ലെങ്കില്‍ 200 യാത്രകള്‍ വരെ (ഏതാണോ ആദ്യം വരുന്നത് അത്) സാധുതയുണ്ടാകും. സ്വകാര്യ, വാണിജ്യേതര വാഹനങ്ങള്‍ മാത്രമായിരിക്കും ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാര്‍ഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് ഗഡ്കരി പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്ക് രാജ്മാര്‍ഗ് യാത്ര ആപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വെബ്സൈറ്റ്, MoRTH (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം)വെബ്‌സൈറ്റ് എന്നിവയിലെ പ്രത്യേക ലിങ്ക് വഴി വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




